Ind disable
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല.

എൽ.ഡി.സി പരിശീലനം ജനറൽ നോളേജ് ( മലയാളം) (002)



ഇന്ത്യയില്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല:
എറണാകുളം

എറണാകുളം എപ്പോഴാണ് സമ്പൂര്‍ണ്ണ സാക്ഷരത നേടിയത്?
1990
ഫെബ്രുവരി 4

കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം:
എറണാകുളം

കേരള കലാമണ്ഡലം സ്ഥാപിച്ചതെപ്പോള്‍?
1930

പൂരങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന കേരളത്തിലെ ജില്ല ഏത്?
തൃശൂര്‍
കേരളത്തിലെ ആദ്യ വ്യവഹാര രഹിത വില്ലേജ് ഏതാണ്?
വരവൂര്‍

കേരളത്തില്‍ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് ഉള്ള ജില്ല:
പാലക്കാട്

കേരളത്തില്‍ ഏറ്റവും കുറവ് വ്യവസായശാലകള്‍ ഉള്ള ജില്ല ഏത്?
കാസര്‍കോട്

കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേസ്റ്റേഷന്‍ ഏതാണ്?
ഷോര്‍ണൂര്‍

കേരളത്തില്‍ പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല:
പാലക്കാട്
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന്‍ തോട്ടം ഏതാണ്?
കനോലി പ്ലോട്ട്

വാഗണ്‍ട്രാജഡി മെമ്മോറിയല്‍ ടൗണ്‍ ഹാള്‍ എവിടെയാണ്?
തിരൂര്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല ഏത്?
കോഴിക്കോട്

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന്‍ തോട്ടം എവിടെയാണ്?
വെളിയം തോട് (നിലമ്പൂര്‍)

ഏറ്റവും കൂടുതല്‍ ഇരുമ്പ് നിക്ഷേപം ഉള്ള ജില്ല ഏത്?
കോഴിക്കോട്
ഏഷ്യയില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഭൂഗര്‍ഭ ഡാം ഏതാണ്?
ബാണാസുര പ്രോജക്റ്റ്

സാമൂതിരിയുടെ നാവിക തലവനായ കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമായ ഇരിങ്ങൂര്‍ ഏത് ജില്ലയിലാണ്?
കോഴിക്കോട്

കേരളത്തില്‍ ഏറ്റവും കുറച്ച് പഞ്ചായത്ത് ഉള്ള ജില്ല ഏത്?
വയനാട്

വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല ഏതാണ്?
കോഴിക്കോട്

അപൂര്‍വ്വ ഇനത്തില്‍ പെട്ട പക്ഷികള്‍ക്ക് പ്രസിദ്ധമായ വയനാട്ടിലെ പ്രദേശം:
പക്ഷിപാതാളം

മലബാര്‍ ജില്ലകളില്‍ റെയില്‍വേ ഇല്ലാത്ത ജില്ല:
വയനാട്

കണ്ണൂര്‍ ജില്ലയിലെ അതിപ്രാചീനമായ ഒരു അനുഷ്ടാനകല:
തെയ്യം

തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്?
കണ്ണൂര്‍

കേരളത്തില്‍ ഏറ്റവും ഒടുവില്‍ രൂപം കൊണ്ട മുന്‍സിപാലിറ്റി ഏത്?
മട്ടന്നൂര്‍

രണ്ടാം ബര്‍ദോളി എന്നറിയപ്പെടുന്ന സ്ഥലം:
പയ്യന്നൂര്‍