Ind disable
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുകയില്ല.

കേരളത്തിൽ ആദ്യം ജനറൽ നോളേജ്

  • കേരളത്തിലെ ആദ്യത്തെ സ്പൈസ് പാർക്ക് എവിടെ പ്രവർത്തിക്കുന്നു ?

പുറ്റടി(ഇടുക്കി).

  • 3 ജി മൊബൈൽ സേവനം ലഭ്യമായ കേരളത്തിലെ ആദ്യ നഗരം ഏത് ?

കോഴിക്കോട്.

  • കേരളത്തിലെ ആദ്യത്തെ “വൈഫൈ സർവ്വകലാശാല” എന്ന വിശേഷണം ഏത് സർവ്വകലാശാല യ്ക്കാണ് ?

കാലിക്കറ്റ് സർവ്വകലാശാല.

  • ആദ്യത്തെ കയർ ഗ്രാമം ഏത് ?

വയലാർ.

  • ആദ്യത്തെ കയർ ഫാകടറി ?

ആലപ്പുഴ ഡാറാസ് കമ്പനി (1859)

  • ആദ്യത്തെ റബറൈസ്ഡ് റോഡ് ?

കോട്ടയം-കുമളി.

  • ആദ്യത്തെ റബർ തോട്ടം ?

നിലമ്പൂർ.1869.

  • ആദ്യത്തെ വൈദ്യുതീകൃത പട്ടണം ?

തിരുവനന്തപുരം.

  • ആദ്യത്തെ നാഷ്ണൽ പാർക്ക് ?

ഇരവികുളം. 1978.

  • ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ ?

ഏഷ്യനെറ്റ്.

  • ആദ്യത്തെ വന്യജീവി സങ്കേതം ?

പെരിയാർ.

  • ആദ്യത്തെ സഹകരണ മെഡിക്കൽ കോളേജ് ?

പരിയാരം മെഡിക്കൽ കോളേജ്.

  • ആദ്യത്തെ ആധുനീക ഫിലീം സ്റ്റുഡിയോ ?

ഉദയ സ്റ്റുഡിയോ.

  • ആദ്യത്തെ സിമെന്റ് ഫാക്ടറി ?

ട്രാവങ്കൂർ സിമെന്റ്സ് (നാട്ടകം).

  • ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരം ?

കോട്ടയം.

  • ആദ്യത്തെ ധന്വന്തരി ഗ്രാമം ?

കടയ്ക്കൽ.

  • ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?

എറണാകുളം.

  • ആദ്യത്തെ പ്രസ്സ് ?

സി.എം.എസ്സ്.പ്രസ്സ്.(കോട്ടയം).

  • ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ?

പാലക്കാട്.

  • ആദ്യത്തെ യൂറോപ്യൻ കോട്ട ?

പള്ളിപ്പുറം (എറണാകുളം).

  • ആദ്യത്തെ ക്രൈസ്തവദേവാലയം ?

കൊടുങ്ങല്ലൂർ

  • ആദ്യത്തെ റബർ പാർക്ക് ?

ഐരാപുരം (എറണാകുളം).

  • ആദ്യത്തെ ഇസ്ലാമിക് ദേവാലയം ?

കൊടുങ്ങല്ലൂർ.

  • ആദ്യത്തെ വാട്ടർ കാർഡ് സംവിധാനം നിലവിൽ വന്നത് ?

കുന്നമംഗലം.

  • ഭാരതത്തിൽ ആദ്യമായി സർക്കാർ നിയന്ത്രണത്തിൽ ലൈഫ് ഗാർഡുകളെ ആദ്യം നിയമിച്ചതെവിടെയാണ്?

കേരളം.

  • ഭാരതത്തിലെ ആദ്യ മാതൃകാ മത്സ്യബന്ധന വിനോദ ഗ്രാമം ഏത് ?

കുമ്പളങ്ങി.

  • ഭാരതത്തിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട ?

പള്ളിപ്പുറം കോട്ട.

  • കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം ഏതാണ് ?

ഇരിങ്ങൽ,കോഴിക്കോട്.

  • കേരളത്തിലെ ആദ്യ പഞ്ച്നക്ഷത്ര ഹോട്ടൽ ?

അശോക ബീച്ച് റിസോട്ട് ,കോവളം.

  • കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ ഏതാണ് ?

എം.വി.റാണിപത്മിനി.

  • ഭാരതത്തിലെ ആദ്യത്തെ സോഫ്ട് വേർ ടെക്നോളജി പാർക്ക് സ്ഥാപിച്ച സ്ഥലം ?

തിരുവനന്തപുരം.

  • ഗാന്ധിജി ആദ്യമായ്‌ കേരളത്തിൽ വന്നത്‌ എവിടെ ?

കോഴിക്കോട്‌.

  • സംസ്ഥാനത്തെ ആദ്യ എസ്.സി./എസ്.ടി.കോടതി സ്ഥാപിച്ചത് എവിടെയാണ് ?

മഞ്ചേരി(മലപ്പുറം).

  • കേരളത്തിൽ കമ്പ്യൂട്ടർവത്ക്കരിച്ച ആദ്യ പോലീസ്‌ സ്റ്റേഷൻ ?

പേരൂർക്കട.

  • കേരളത്തിലെ ആദ്യത്തെ നോക്ക്കൂലി വിമുക്ത നഗരം ?

തിരുവനന്തപുരം.

  • നിർമൽ പുരസ്കാരം നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് ?

പിലിക്കോട്.

  • കേരളത്തിലെ ആദ്യ സമ്പൂർണ ആരോഗ്യ സാക്ഷരത നേടിയ ഗ്രാമം ?

മുല്ലക്കര.

  • കേരളത്തിലെ ആദ്യ റോക്ക്‌ ഗാർഡൻ സ്ഥിതിചെയ്യുന്നത്‌ ?

മലമ്പുഴ.

  • കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമ പഞ്ചായത് ഏത് ?

ഉടുമ്പന്നൂർ.

  • കേരളത്തിലെ ആദ്യത്തെ ട്രൈബൽ പഞ്ചായത്ത് ?

ഇടമലക്കുടി.

  • കേരളത്തിലെ ആദ്യത്തെ നോക്ക്കൂലി വിമുക്ത നഗരം ?

തിരുവനന്തപുരം.

  • നിർമൽ പുരസ്കാരം നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് ?

പിലിക്കോട്.

  • കേരളത്തിൽ എത്രതവണ രാഷ്ട്രപതി ഭരണം വന്നിട്ടുണ്ട് ?

7 തവണ.

  • കേരളത്തിലെ ആദ്യത്തെ ഗ്ലാസ് നിർമാണ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം ?

1943 ,ട്രാവൻകൂർ ഒഗലേ.

  • 1929 ൽ കേരളത്തിൽ ആദ്യമായ് വൈദ്യുതികരിക്കപ്പെട്ട പട്ടണം ?

തിരുവനന്തപുരം.

  • കേരള പിറവി സമയത്ത് കേരളത്തിന്റെ ഗവർണർ ആരായിരുന്നു ?

ബി.രാമകൃഷ്ണറാവു.

  • കേരളത്തിലെ ആദ്യത്തെ സ്പൈസ് പാർക്ക് എവിടെ പ്രവർത്തിക്കുന്നു ?

പുറ്റടി(ഇടുക്കി).

  • കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ എവിടെയാണ് ?

പട്ടം,തിരുവനന്തപുരം.

  • ഭാരതത്തിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം ?

കേരളം.

  • യൂറോപ്യന്മാർ കൊച്ചിയിൽ ആരംഭിച്ച ആദ്യത്തെ ചർച്ച് ?

സെന്റ് ഫ്രാൻസിസ് ചർച്ച്.

  • സമ്പൂർണ സാക്ഷരത നേടിയ ആദ്യ പട്ടണം ?

കോട്ടയം.

  • ആദ്യ ഹോമിയോ മെഡിക്കൽ കോളേജ് ആരംഭിച്ചത് ?

തിരുവന്തപുരം.

  • കൊച്ചി രാജ്യത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ ?

മട്ടാഞ്ചേരി.

  • കേരളത്തിലെ ആദ്യ ന്യൂസ് പേപ്പർ ആരംഭിച്ച സ്ഥലം ?

തലശേരി.

  • ആദ്യത്തെ സംസ്കൃത കോളേജ് ആരംഭിച്ചത് എവിടെയാണ് ?

തിരുവന്തപുരം.

  • ആദ്യത്തെ സ്വകാര്യ വൈദ്യുത പ്രോജക്ട് ആരംഭിച്ചത് ?

മണിയാർ.

  • കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം ?

തിരുവന്തപുരം.

  • കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ ?

കൊച്ചി.

  • കേരളത്തിലെ ആദ്യത്തെ കയർ ഗ്രാമം ?

വയലാർ.

  • കേരളത്തിലെ ആദ്യത്തെ കയർ ഗ്രാമം ?

വയലാർ.

  • കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതികരിക്കപ്പെട്ട ഗ്രാമപഞ്ചായത്ത് ?

കണ്ണാടി.

  • കേരളത്തിലെ ആദ്യത്തെ വനിത ജയിൽ ?

നെയ്യാറ്റിൻകര.

  • കേരളത്തിലെ ആദ്യത്തെ ഇ-ജില്ലകൾ ഏതെല്ലാം ?

പാലക്കാട്,കണ്ണൂർ.

  • കേരളത്തിലെ ആദ്യത്തെ അതിവേഗ കോടതി ?

കോട്ടയം.

  • കേരളത്തിലെ ആദ്യത്തെ എക്സ്ചേഞ്ച് ഏത് ?

കൊച്ചി.

  • കേരളത്തിലെ ആദ്യത്തെ ഗവണ്മെന്റ് ആയൂർവേദ മാനസീക രോഗ ആശുപത്രി ?

കോട്ടയ്ക്കൽ.

  • സ്വരാജ് ട്രോഫി നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ?

കഞ്ഞിക്കുഴി.

  • ആദ്യത്തെ ടെലഫോൺ എക്സ്ചേഞ്ച് ഏതാണ് ?

എറണാകുളം,1923 ൽ.

  • കേരളത്തി ജൂതന്മാർ ആദ്യമായി സ്ഥിരതാമസം ആരംഭിച്ചത് ?

കൊടുങ്ങല്ലൂർ.

  • കേരളത്തിലെ ആദ്യത്തെ എക്സ്പോർട്ടിങ് സോൺ ഏത് ?

കൊച്ചി.

  • ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് നടന്നത് എവിടെയാണ് ?

ദേവികുളം.

  • ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് ഏത് ?

വെങ്ങാനൂർ.

  • ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജായ ടി.ഡി. മെഡിക്കൽ കോളേജ് ?

ആലപ്പുഴ.

  • ആദ്യ എ.ടി.എം. ആരംഭിച്ചത് എവിടെയാണ് ?

തിരുവനന്തപുരം.

  • 1992 ൽ തിരുവന്തപുരത്ത് എ.ടി.എം. ആരംഭിച്ചത് ?

ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്.

  • ആദ്യമായി എസ്.ടി.ഡി.സൗകര്യം ലഭ്യമായ കേരളത്തിലെ സ്ഥലങ്ങൾ ?

കോട്ടയം,തിരുവനന്തപുരം.

  • ഏഷ്യയിലെ ആദ്യത്തെ ചിത്രശലഭ സഫാരി പാർക്ക് ഏത് ?

തെന്മല.

  • ഭാരതത്തിലെ ആദ്യത്തെ ഡി.എൻ.എ. ബാർ കോഡിങ് സെന്റർ ?

തിരുവനന്തപുരം.

  • സമ്പൂർണ വൈദ്യുതീകരണം എന്ന ലക്ഷ്യം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ നിയമസഭാ നിയോജകമണ്ഡലം ?

ഇരിങ്ങാലക്കുട.

  • കേരളത്തിലെ ആദ്യത്തെ സമ്പൂർണ ശുചിത്വ പഞ്ചായത്ത് ഏത് ?

മലപ്പുറം ജില്ലയിലെ പോത്തുകൽ.

  • കേരളത്തിലെ ആദ്യത്തെ വനിത കേളേജ് നിലവിൽ വന്നതെവിടെ ?

തിരുവന്തപുരം.

  • കേരളത്തിലെ ആദ്യത്തെ ശുചിത്വ ഗ്രാമപഞ്ചായത്ത് ?

പോത്തുകൽ.

  • കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണകേന്ദ്രം ഏതാണ് ?

തട്ടേക്കാട്.

  • കേരളത്തിലെ ആദ്യത്തെ വന്യമൃഗ സംരക്ഷണ കേന്ദ്രം ?

തേക്കടി.

  • ആദ്യത്തെ വനിതാപോലീസ് സ്റ്റേഷൻ ആരംഭിച്ചതെവിടെ ?

കോഴിക്കോട്.

  • കേരളത്തിലെ ആദ്യത്തെ ബാലപഞ്ചായത്ത് ഏത് ?

നെടുമ്പാശ്ശേരി.

  • കേരളത്തിലെ ഏത് സർക്കാർ ആശുപത്രിയിലാണ് ആദ്യ ഹൃദയമാറ്റ ശസ്ത്രക്രീയ നടന്നത് ?

കോട്ടയം മെഡിക്കൽ മെഡിക്കൽ കോളേജ്.

  • കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് സ്ഥാപിച്ചതെവിടെ ?

ആലപ്പുഴ.

  • കെ.എസ്.ഇ.ബി.ക്ക് കീഴിൽ പ്രവർത്തിക്കുന്ന ആദ്യത്തെ കാറ്റാടി ഫാം ഏത് ?

കഞ്ചിക്കോട്.

  • സേവന മികവിന് ഐ.എസ്.ഒ.സർട്ടിഫിക്കേഷൻ ലഭിച്ച ഭാരതത്തിലെ ആദ്യ നഗരസഭ ഏത് ?

മലപ്പുറം.